ജൂലൈ ആറിന് ദലൈ ലാമയുടെ 90ാം പിറന്നാളാണ്. അന്ന് പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പുതിയ ലാമയുടെ പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുകയാണ്.
1935ല്‍ ടിബറ്റിലെ ലാമോ ധൊന്‍ദപ് ഗ്രാമത്തില്‍ ജനിച്ച ദലൈലാമയുടെ പൂര്‍വാശ്രമത്തിലെ പേര് ടെന്സിന് ഗ്യാറ്റ്സോ എന്നാണ്. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ്. 1989ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും നേടി.
1959ല്‍ ടിബറ്റില്‍ നിന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തി ധര്‍മശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദലൈ ലാമയുടെ പിന്‍ഗാമി ആരെന്നറിയാന്‍ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങള്‍ പ്രഖ്യാപിക്കും എന്നാണ് ടിബറ്റ് കീഴടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമയും വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കു പിന്‍ഗാമികള്‍ ഉണ്ടാകില്ലെന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന ദലൈ ലാമ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതിനിടെ ചൈന ബദലായി മറ്റൊരു ലാമയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Comments: